മട്ടന്നൂർ: മട്ടന്നൂരിന്റെ വികസനക്കുതിപ്പിനൊപ്പം ചന്ദ്രാ മാർബിൾസിന്റെ പുതിയ സ്ഥാപനമായ സിഎം വിസ്താര നെല്ലൂന്നിയിൽ പ്രവർത്തനം ആരംഭിച്ചു. മട്ടന്നൂർ-തലശേരി റോഡിൽ വിശാലമായ സൗകര്യത്തോടെയാണ് ആരംഭിച്ചത്.
ഏറ്റവും പുതിയ ട്രെൻഡിലുള്ള ടൈലുകൾ, സാനിറ്ററി വെയറുകൾ, ഫാസെറ്റുകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് സിഎം വിസ്താരയിൽ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത അധ്യക്ഷത വഹിച്ചു. എബിസി ഗ്രൂപ്പ് എംഡി മുഹമ്മദ് മദനി മുഖ്യാതിഥിയായിരുന്നു.
പി. പുരുഷോത്തമൻ, ചന്ദ്രൻ തില്ലങ്കേരി, സുരേഷ് മാവില, വത്സൻ തില്ലങ്കേരി, ഇ.പി. ഷംസുദ്ദീൻ, മുസ്തഫ ദാവാരി, സി.എച്ച്. സക്കരിയ ഹാജി, രവീന്ദ്രൻ പൊയിലൂർ, ഗണേശൻ കുന്നുമ്മൽ, വി.ആർ. ഭാസ്കരൻ, ചന്ദ്രാ മാർബിൾസ് ചെയർമാൻ ജീജാ ചന്ദ്രൻ, ചന്ദ്രാ മാർബിൾസ് എംഡി അതുൽ ചന്ദ്രൻ, ചന്ദ്രാ ഹാർഡ്വേർസ് ചെയർമാൻ എം. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.